ഈ 5 ആൾക്കാരെ സഹിച്ചാൽ ജീവിതവും ബിസിനസ്സും മുന്നോട്ട് പോകില്ല
Manage episode 407524346 series 3562885
ട്രൈബൽ ടോളറൻസ് & ബിസിനസ് സക്സസ്
എനിക്ക് വലിയ വലിയ സ്വപ്നങ്ങളുണ്ട്, എന്നിട്ടും എനിക്ക് നേടാനാവുന്നില്ലല്ലോ എന്ന് പരാതി പറയുന്നവരെ കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അവരുടെ വലിയ സ്വപ്നങ്ങൾ അവർക്ക് സഫലമാക്കാൻ പറ്റാതെ പോകുന്നത്? അതേക്കുറിച്ചാണ് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലിങ് ഓതറും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടി പറയുന്നത്.
സ്വപ്നങ്ങൾ സഫലീകരിക്കണമെങ്കിൽ നിങ്ങളുടെ സ്വപ്നവും നിങ്ങളുടെ ട്രൈബൽ ടോളറൻസ് ലെവലും ഒന്നാകണം. എങ്ങനെ അത് സാധ്യമാകും? നിങ്ങളുടെ ട്രൈബിനെ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. നിങ്ങൾക്കറിയാമോ? നിങ്ങളെപ്പോഴും ഇടപഴകുന്ന, നിങ്ങളുമായി എപ്പോഴും സംവദിച്ചുകൊണ്ടിരിക്കുന്ന, നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ പങ്കു വയ്ക്കുന്ന നിങ്ങളുടെ ട്രൈബാണ് നിങ്ങളുടെ ടോളറൻസ് ലെവൽ നിശ്ചയിക്കുന്നത്. നിങ്ങളുടെ കൂടെയുള്ള ആളുകളുടെ ടോളറൻസിന്റെ ശരാശരിയാണ് നിങ്ങളുടെ ടോളറൻസ് ലെവൽ. ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ നിങ്ങൾ എന്തിനെ ടോളറേറ്റ് ചെയ്യാൻ പോകുന്നില്ലയോ അത് മാത്രമേ നിങ്ങൾക്ക് അച്ചീവ് ചെയ്യാൻ കഴിയൂ. അതായത് നിങ്ങളുടെ വിജയം തീരുമാനിക്കുന്നത് നിങ്ങളല്ല. നിങ്ങളുടെ ടോളറൻസ് ട്രൈബാണ്. നിങ്ങൾ എന്ത് നേടണമെന് തീരുമാനിക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ള, നിങ്ങളെപ്പോഴും ഇടപഴകുന്ന ആളുകളാണ്. നിങ്ങളുടെ ട്രൈബാണ്.
അവരാർജിക്കുന്നതിനപ്പുറത്തൊന്നും നിങ്ങളും ആർജിക്കില്ല. നിങ്ങളുടെ ട്രൈബിലുള്ളവർ ടോളറേറ്റ് ചെയ്യന്നതെന്താണോ അതാണ് നിങ്ങളും ടോളറേറ്റ് ചെയ്യുക.
വലിയ സ്വപ്നങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളും നിങ്ങളുടെ ടോളറൻസ് ലെവലും ഒന്നാകണം. അതെങ്ങനെ സാധ്യമാകും? നിങ്ങളുടെ ട്രൈബിനെ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിലെ ഓരോ ഡയമെൻഷനിലും ബാധകമാണ്. നിങ്ങൾ എന്താകാനാണോ ആഗ്രഹിക്കുന്നത്, ആ ടോളറൻസ് ലെവലുള്ളവരുമായിട്ടു വേണം നിങ്ങൾ കൂടുതൽ സമയം ചെലവാക്കാൻ. നിങ്ങളുടെ സാമീപ്യം അങ്ങനെയുള്ളവരു മായിട്ടായിരിക്കണം. നിങ്ങളുടെ ടോളറൻസ് ലെവലുമായി പൊരുത്തപ്പെടാത്തവരുമായിട്ടുള്ള സാമീപ്യം മെല്ലെ മെല്ലെ കുറച്ചു കൊണ്ടുവരണം. നിങ്ങൾ നൂറു കോടി രൂപ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നേടുന്നതെങ്ങനെ, ടോളറൻസ് ലെവൽ ഉയർത്തുന്നതെങ്ങനെ, പിന്നിലേക്ക് പിടിച്ച് വലിക്കുന്ന പ്രോക്സിമിറ്റി കുറച്ചു കൊണ്ട് വരുന്നതെങ്ങനെ കാര്യങ്ങൾ റൂബിൾ ചാണ്ടി ഈ പോഡ്കാസ്റ്റിൽ വ്യക്തമാക്കുന്നു.
37 Episoden